കരുനാഗപ്പള്ളി: അന്താരാഷ്ട്ര തലങ്ങളിലടക്കം നേട്ടങ്ങൾ സ്വന്തമാക്കിയ വിദ്യാർത്ഥികളെ പുതിയകാവ് അമൃത വിദ്യാലയത്തിൽ അനുമോദിച്ചു. സ്കൂൾ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുമോദന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര വൈദ്യസഹായമെത്തിക്കുന്നതിനുള്ള ബയോഡീഗ്രേഡബിൾ ടെൻസെഗ്രിറ്റി പ്രൊജക്ടിന് രണ്ട് യു.എസ് പേറ്റന്റുകൾ സ്വന്തമാക്കിയ പ്ലസ്ടു വിദ്യാർത്ഥിനി മധുമതി ആനന്ദ്, ദേശീയ റോളർ സ്കേറ്റിംഗ് ഹോക്കി ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ കേരള ടീമംഗം പ്ലസ്വൺ വിദ്യാർത്ഥിനി എ.കാവ്യ, കേന്ദ്രസർക്കാരിന്റെ നീതി ആയോഗ് യംഗ് ഇന്നോവേറ്റീവ് അവാർഡ് ജേതാവ് എട്ടാം ക്ലാസ് വിദ്യാർത്ഥി കാർത്തിക് രാജ് എന്നിവരെയാണ് അനുമോദിച്ചത്. ചടങ്ങിൽ
മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി
അനുഗ്രഹ പ്രഭാഷണം നടത്തി. സിനിമാ താരം സോന നായർ, അമൃത വിദ്യാലയം അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ജി.എസ്.സജികുമാർ, പുതിയകാവ് അമൃതവിദ്യാലയം പ്രിൻസിപ്പൽ സ്വാമിനി ശ്രീചരണാമൃത പ്രാണ, ഡോ.പി.ആർ .നിത്യ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |