തഴവ: തെരുവ് നായ കടിച്ച് തഴവ പാവുമ്പയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തഴവ 8-ാം വാർഡ് പാവുമ്പ തെക്ക് മല്ലികാ ഭവനിൽ മല്ലിക (65) ,കുറ്റിയിൽ ഫെഫീക് (34) , 10-ാം വാർഡ് സന്ദീപ് ഭവനിൽ തങ്കമ്മ (58) എന്നിവർക്കാണ് കടിയേറ്റത്. കടിയേൽക്കാതിരിക്കുവാൻ ഓടി രക്ഷപ്പെടുന്നതിനിടെ രേവതിയിൽ സുരേഷ് ബാബുവിന് വീണ് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ പാവുമ്പ പാലമൂട് ജംഗ്ഷനിലാണ് തെരുവ് നായയെ നാട്ടുകാർ ആദ്യമായി കണ്ടത്. ഇവിടെ നിന്ന് ജനവാസ മേഖലയിലേക്ക് പാഞ്ഞുകയറിയ നായ ഗ്രാമവാസികളെ അക്രമിക്കുകയായിരുന്നു. കടിയേറ്റവരെ ജില്ലാ ആശുപത്രിയിൽ വാക്സിനേഷന് വിധേയമാക്കി. പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായയെ കണ്ടെത്താനിയില്ല . തഴവ പാവുമ്പ പാലമൂട്, കാളിയൻ ചന്ത, തഴവ മണപ്പള്ളി, കുറ്റിപ്പുറം എന്നീ മേഖലകളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന പരാതി ശക്തമാണെങ്കിലും നാളിതുവരെ നടപടി ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |