പുത്തൂർ : പുത്തൂർ കാരിയ്ക്കൽ സ്വദേശിനിയും കോഴഞ്ചേരി സ്കൂളിലെ അദ്ധ്യാപികയുമായ കവയിത്രി അനിത ദിവോദയത്തിന്റെ 'ഇങ്ക്വിലാബ്' കവിതയുടെ ഓഡിയോ സി.ഡി പ്രകാശനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഗാന്ധിഭവൻ കലാ സാംസ്കാരിക കേന്ദ്രം കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അനിത ദിവോദയം, ഗാന്ധിയൻ ബോധിനി പ്രഭാകരൻ നായർ എന്നിവർ സംസാരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടന്നുകയറിയ നേരിൻ ശബ്ദങ്ങളെ അനുസ്മരിപ്പിക്കുന്ന വരികൾ പാടിയത് ജയചന്ദ്രൻ കടമ്പനാടാണ്. വീഡിയോ ചിത്രീകരണത്തിന് ശേഷം 26ന് റിപ്പബ്ളിക് ദിനത്തിൽ കവിത സോഷ്യൽ മീഡിയയിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |