കൊട്ടാരക്കര: കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ഗവ. യു.പി സ്കൂളിൽ 1969-75 കാലഘട്ടത്തിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി. മന്നം മെമ്മോറിയൽ ഇംഗ്ളീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സുഹൃദ് സംഗമം മുതിർന്ന അദ്ധ്യാപകൻ കെ.കുഞ്ഞുരാമക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. വി.ആർ.രാജശേഖരൻ അദ്ധ്യക്ഷനായി. അദ്ധ്യാപകരായ കുഞ്ഞുരാമക്കുറുപ്പ്, ആർ.ശശിധരൻപിള്ള, അബ്ലുൾ ഷുക്കൂർ, കെ.എൻ.തോമസ്, ബി.പ്രസന്നകുമാരി, എം.തുളസീഭായി,സുബൈദാമ്മാൾ എന്നിവരെ ചടങ്ങിൽ പൊന്നാട ചാർത്തി ആദരിച്ചു. പൂർവ വിദ്യാർത്ഥിയായിരുന്ന കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശിനെ പ്രത്യേകം ആദരിച്ചു. ആർ.മധു, എസ്.സലിം, വാർഡ് കൗൺസിലർ സബിത, സ്കൂൾ പ്രിൻസിപ്പൽ രാജ്മോഹൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |