പുനലൂർ : അച്ചൻ കോവിലിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ വയോധികനെ കാട്ടുപന്നി അക്രമിച്ചു പരിക്കേൽപ്പിച്ചു. അച്ചൻ കോവിൽ ഹരിജൻ കോളനിയിൽ ബ്ലോക്ക് നമ്പർ 13- പുളിത്തറ വീട്ടിൽ കെ.ഗോപി (62) യെയാണ് കാട്ടുപന്നി അക്രമിച്ച് പരിക്കേൽപ്പിച്ചത്. അച്ചൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ലൈറ്റ് സെറ്റിംഗും കഴിഞ്ഞ് പുഷ്പാഭിഷേകവും കണ്ട് തൊഴുതതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. വീടിന് പുറക് വശത്തെ വഴിയിലൂടെ നടന്നു പോയ ഗോപിയെ എതിരെ വന്ന കാട്ടുപന്നി ഇടിച്ചു മൂന്നടി താഴ്ചയിലിട്ടു. കൈക്കും കാലിനും പരിക്കേറ്റ ഗോപി പ്രാഥാമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി . ഒന്നര മാസം മുമ്പ് പട്ടാപ്പകൽ അച്ചൻകോവിൽ ക്ഷേത്രത്തിന് സമീപത്ത് ഇറങ്ങിയ 13 കാട്ടുപന്നിയെ ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസിന്റെ ഉത്തരവിനെ തുടന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം വെടിവച്ചു കൊന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |