കൊട്ടാരക്കര: കൊട്ടാരക്കരയിൽ 106 ഗ്രാം എം.ഡി.എം.എ പിടിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തവട്ടം അയിരൂർപാറ സ്വദേശികളായ വിഷ്ണു (30), ആനന്ദ് (26) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ പ്രധാനിയായ കൊല്ലം പട്ടത്താനം ജനകീയ നഗർ 161 മിനി വിഹാറിൽ എഫ്.അമലിനെ (24) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടുപേരെ പിടികൂടിയത്. വിഷ്ണുവും ആനന്ദുമാണ് ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ വാങ്ങാനുള്ള പണം അമലിന് നൽകിയത്. ഇവർക്ക് സാധനം കൈമാറാനായി കൊണ്ടുവരുന്നവഴിയാണ് അമൽ പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് റൂറൽ എസ്.പിയുടെ നിർദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |