കോട്ടയം . കാഞ്ഞിരപ്പള്ളി ഐ റ്റി ഡി പി ഓഫീസിലും വൈക്കം, മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ഓഫീസ് മാനേജ്മെന്റ് ട്രെയിനിമാരെ താത്ക്കാലികമായി നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ യുവതീ - യുവാക്കൾക്ക് അപേക്ഷിക്കാം. യോഗ്യത. എസ് എസ് എൽ സി ജയം (ബിരുദമുള്ളവർക്ക് അഞ്ചു മാർക്ക് ഗ്രേസ് മാർക്ക് ലഭിക്കും). പ്രായം . 35. കുടുംബനാഥന്റെ/സംരക്ഷകന്റെ/ഉദ്യോഗാർഥിയുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. മാസം 10000 രൂപ ഓണറേറിയം ലഭിക്കും. 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകാം. ഫോൺ. 04 82 82 02 75 1.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |