വൈക്കം . കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ബഡ്ജറ്റുകൾക്കെതിരെ ഐ എൻ ടി യു സി വൈക്കം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരി കവലയിൽ ധർണ്ണയും പ്രതിഷേധ ജ്വാലയും നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം പി വി പ്രസാദ് സമരപരിപാടി ഉദ്ഘാടനം ചെയ്തു. റീജിയണൽ കമ്മിറ്റി പ്രസിഡന്റ് പി വി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ജില്ലാ ഭാരവാഹികളായ വി ടി ജെയിംസ്, ഇടവട്ടം ജയകുമാർ, ടി ആർ ശശികുമാർ, കെ വി ചിത്രാംഗദൻ, ജോർജ്ജ് വർഗ്ഗീസ്, ജി രാജീവ്, മോഹൻ കെ തോട്ടുപുറം, പ്രീത രാജേഷ്, കെ സുരേഷ് കുമാർ, കെ എൻ വേണുഗോപാൽ, സി എസ് സലിം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |