SignIn
Kerala Kaumudi Online
Thursday, 25 April 2024 5.01 AM IST

ഇന്ത്യ അറ്റ് 2047 യുവസംവാദം

azadi

കോട്ടയം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്റു യുവകേന്ദ്രയും ചേർന്ന് ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ ഇന്ത്യ അറ്റ് 2047 എന്ന പേരിൽ ജില്ലകൾ തോറും യുവസംവാദം സംഘടിപ്പിക്കും. ഇതിനായി യൂത്ത് ക്ലബുകളടക്കമുള്ള സംഘടനകൾക്ക് പരമാവധി ഇരുപതിനായിരം രൂപ വരെ സഹായം ലഭിക്കും.
സംവാദം സംഘടിപ്പിക്കുന്നതിനായി ഓരോ ജില്ലയിലും മൂന്നു വീതം സംഘടനകളെ തിരഞ്ഞെടുക്കും. സാമൂഹിക സേവന പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മുൻപരിചയമുള്ളതും മികച്ച സംഘാടകശേഷിയുള്ളതും നിയമാനുസൃതം രജിസ്റ്റർ ചെയ്തതുമായ യൂത്ത് ക്ലബുകൾ, സാമൂഹ്യസംഘടനകൾ, സർക്കാരിതര സംഘങ്ങൾ തുടങ്ങിയവക്ക് അപേക്ഷിക്കാം. അപേക്ഷാഫോമിന് ജില്ലാ നെഹ്റു യുവകേന്ദ്രം യൂത്ത് ഓഫീസറുമായി ബന്ധപ്പെടുക. ഫോൺ: 0481 - 2565335, 85476 28819.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.