SignIn
Kerala Kaumudi Online
Thursday, 25 April 2024 11.31 AM IST

ഡെന്റിസ്റ്റ് ദിനാഘോഷവും പദ്ധതി ഉദ്ഘാടനവും

dentist

കോട്ടയം: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഡെ​ന്റിസ്റ്റ് ദിനാഘോഷവും സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ ഉദ്ഘാടനവും ആറിന് കോട്ടയത്ത് നടക്കും. രാവിലെ ആറിന് ദന്താരോഗ്യ ബോധവത്കരണാർത്ഥം ഡോക്ടർമാരുടെ കൂട്ടയോട്ടത്തോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് നവജീവൻ ട്രസ്റ്റ് അന്തേവാസികൾക്ക് സൗജന്യ ബോധവത്കരണവും പരിശോധനയും നടക്കും. ഉച്ചക്ക് മൂന്നിന് കോട്ടയം ഗവൺമെന്റ് ഡെന്റൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തിൽ തോമസ് ചാഴികാടൻ എം.പി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരളയുടെ ദന്താരോഗ്യ കൗൺസിലിന്റെ ഈ വർഷത്തെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്ന് എൺപതോളം ദന്ത ഡോക്ടർമാരെ ആദരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.