കോട്ടയം : കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് മല്ലപ്പള്ളി പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡേക്സ് ചർച്ച് പാരിഷ് ഹാളിൽ നടക്കും. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. രാജൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഒ.വി വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. 140 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. മാർച്ച് 2, 3, 4 തീയതികളിൽ കോഴിക്കോട് സംസ്ഥാനസമ്മേളനം നടക്കുമെന്നും സംഘാടക സമിതി ചെയർമാൻ ഒ.വി വർഗീസ്, ജില്ലാ സെക്രട്ടറി ബി റെജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് പി.കെ ,എസ് മനോജ്. എന്നിവർ അറിയിച്ചു. വൈദ്യുതി തൂണിൽ കൂടി ഒന്നിലധികം കേബിൾ കടന്നു പോകുന്നതിന് അധിക വാടക ചുമത്താനുള്ള കെ.എസ്.ഇ.ബി നയം, പ്രാദേശിക ചാനൽ നിയന്ത്രിക്കാനുള്ള ട്രായ് - എം.ഐ.ബി നിയമങ്ങൾ ഉൾപ്പെടെ സമ്മേളനം ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |