SignIn
Kerala Kaumudi Online
Sunday, 01 September 2024 5.01 AM IST

ആധുനിക റൈസ് മിൽ നെൽ കർഷകരുടെ കണ്ണീരൊപ്പും : വാസവൻ

Increase Font Size Decrease Font Size Print Page
mil

കോട്ടയം : കാപ്‌കോസിന്റെ ആധുനിക റൈസ് മിൽ നെൽ കർഷകരുടെ കണ്ണീരൊപ്പുന്ന വ്യവസായസ്ഥാപനമായി മാറുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സഹകരണമേഖലയിൽ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി (കാപ്‌കോസ്) ആരംഭിക്കുന്ന ആധുനിക റൈസ് മില്ലിന്റെ ശിലാസ്ഥാപനം കിടങ്ങൂർ കൂടല്ലൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നെല്ലുസംഭരണത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധികൾ മനസിലാക്കിയാണ് സഹകരണമേഖലയിൽ റൈസ് മിൽ സ്ഥാപിക്കുന്നത്. കാപ്‌കോസിന്റെ ആധുനിക റൈസ് മില്ലിന്റെ നിർമാണം ഈ സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തിയാക്കി അരി ജനങ്ങൾക്ക് എത്തിക്കും. നൂതനമായ ജർമ്മൻ സാങ്കേതിക വിദ്യയാണ് മില്ലിനായി പ്രയോജനപ്പെടുത്തുന്നത്. സഹകരണ കൺസോർഷ്യം, നബാർഡ്, കേരള ബാങ്ക് എന്നിവ വഴി ഇതിനാവശ്യമായ തുക കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. കാപ്‌കോസ് ചെയർമാൻ കെ.എം. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യാതിഥിയായി. സഹകരണ രജിസ്ട്രാർ ടി.വി. സുഭാഷ് പദ്ധതി വിശദീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.