SignIn
Kerala Kaumudi Online
Friday, 27 September 2024 5.03 PM IST

രോഗികൾ നടക്കണം, അല്ലേൽ നടത്തിക്കും!

Increase Font Size Decrease Font Size Print Page
rt

അറുനൂറ്റിമംഗലം പ്രാഥമിക കേന്ദ്രത്തിലേക്ക് വാഹനങ്ങൾക്ക് നിരോധനം

കടുത്തുരുത്തി: അറുനൂറ്റിമംഗലം പ്രാഥമിക കേന്ദ്രത്തിലേക്ക് കയറുകയെന്നാൽ രോഗികളെ സംബന്ധിച്ച് ഒരു പരീക്ഷണമാണ്. രോഗികളെ എത്തിക്കുന്നവർക്കും അങ്ങനെതന്നെ. രോഗികളുമായി എത്തുന്ന വാഹനങ്ങൾക്ക് മുമ്പിൽ വഴിയടച്ചിരിക്കുകയാണ് ആശുപത്രി അധികൃതർ. ഇതോടെ റോഡിൽ നിന്ന് 100 അടിയോളം ദൂരം രോഗികൾക്ക് ആശുപത്രിയിലേക്ക് നടന്നുകയറണം. നടക്കാൻ കഴിയാത്തവരെ കൂടെയെത്തുന്നവർ എടുത്തുകയറ്റണം. ആശുപത്രിയിലേത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണ്. എന്തുകഷ്ടമാണ്. പ്രതിഷേധിച്ചാലും കണ്ടില്ലെന്ന മട്ടിലാണ് അധികൃതർ. ഇതാണ് അറുനൂറ്റിമംഗലം പ്രാഥമിക കേന്ദ്രത്തിന്റെ അവസ്ഥ. രോഗികളുമായി വാഹനങ്ങൾ വലിയ കയറ്റം കയറി വരുമ്പോഴാണ് റോഡ് അടച്ച് വാഹനങ്ങൾക്ക് പ്രവേശനമില്ലെന്ന ബോർഡ് ശ്രദ്ധയിൽപ്പെടുന്നത്. വാഹനം പുറകോട്ടു ഉരുണ്ടു പോകാതെ ഏറെ പാടുപെട്ടാണ് നിറുത്തുന്നത്.

30 ഓളം കിടക്കകളും മറ്റു സൗകര്യങ്ങളോടുകൂടിയ കേന്ദ്രമാണിത്. നിരവധി പേർ ചികിത്സ തേടിയെത്തുന്നുണ്ട്. നിലവിൽ ഇവിടെ കിടന്നുചികിത്സയുമുണ്ട്.

കഴിഞ്ഞദിവസം രോഗിയുമായി ആസ്പത്രയിൽ എത്തിയപ്പോഴാണ് പ്രവേശനം നിരോധിച്ചുള്ള ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. ഇവിടെ കുത്തനെയുള്ള കയറ്റമാണ്. വാഹനങ്ങൾ പുറകോട്ടുഉരുണ്ട് അപകടത്തിൽപ്പെടാം.

അനീഷ്, ഓട്ടോഡ്രൈവർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, PATIENTS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.