പഴയരിക്കണ്ടം: എസ്. എൻ. ഡി. പി യോഗം 2840 നമ്പർ ശാഖാ യോഗം വക പഴയരിക്കണ്ടം ഗുരുദേവക്ഷേത്രത്തിലെ ദേശോത്സവ് ഇന്ന് നടക്കും. രാവിലെ വിശേഷാൽ പൂജ, കലശഭിഷേകം, ശ്രീബലി,11ന് മഹാപ്രസാദമൂട്ട്, ഉച്ചകഴിഞ്ഞ് 3.30 ന് വലിയകാണിക്ക, ശ്രീബലി. വൈകുന്നേരം 4.30 ന് പ്രഭസിറ്റിയിൽനിന്നുംഫ്ളോട്ടുകളുടെയും വാദ്യമേളങ്ങളുടെയും പൂത്താലങ്ങളുടെയും അകമ്പടിയോടെ പകൽ പൂര ഘോഷയാത്ര. എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ,കൺവീനർ പി.ടി ഷിബു, വൈസ് ചെയർമാൻ വി. ബി. സുകുമാരൻ തുടങ്ങിയ യൂണിയൻ നേതാക്കൾ പങ്കെടുക്കും. രാത്രി 9 ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയിസ്ിന്റെ ഗാനമേള .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |