കാഞ്ഞിരപ്പള്ളി : കേരള വെള്ളാളമഹാസഭ മഹിളാസമാജം ജില്ലാസമ്മേളനം സംസ്ഥാന അദ്ധ്യക്ഷ ജലജകുമാരിയമ്മ ഉദ്ഘാടനം ചെയ്തു. ലത ആർ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.വി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൻ.മഹേശൻ ഭദ്രദീപം തെളിച്ചു. ജനറൽ സെക്രട്ടറി പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. മുൻകാല പ്രവർത്തക ലക്ഷ്മിക്കുട്ടിയമ്മയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. വെള്ളാളകുലം പഴമയും പുതുമയും എന്ന കൃതി രചിച്ച ഡോ.കാനം ശങ്കരപ്പിള്ളയെ കെ.വി.എം.എസ് ട്രഷറർ രാജീവ് തഴക്കര ആദരിച്ചു. കെ.ബി.സാബു, ഇ.പി.ജ്യോതി, അഡ്വ.നിഖുൽ രോഹിത്, സി.പി.ശശികുമാർ, ജീന സജി, ഷീലാകുമാരിയമ്മ, ലതാചന്ദ്രൻ പാലപ്ര, സജീവ് മുണ്ടക്കൽ, സി.ജി.കൃഷ്ണൻ കുട്ടി, അഡ്വ.രാധാകൃഷ്ണ പിള്ള, എം.പി.രഘുനാഥ്, വി.ആർ.രാജേന്ദ്രൻ, സുധാമണി രാജു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ലത ആർ.പ്രസാദ് കാഞ്ഞിരപ്പള്ളി (പ്രസിഡന്റ്), ആശാ രാജേഷ് ഈരാറ്റുപേട്ട (സെക്രട്ടറി), സിന്ധു സോമൻ വിഴിക്കിത്തോട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |