വൈക്കം: വെച്ചൂർ ഗ്രാമത്തിന്റെ ഉന്നമനത്തേയും നിർധനരായ വിദ്യാർത്ഥികളേയും സംരക്ഷിക്കുന്നതിനായി വ്യവസായ പ്രമുഖൻ എ.കെ നായർ ആവിഷ്കരിച്ച സോഷ്യൽ എഡ്യൂക്കേഷണൽ അസോസിയേഷന്റെ (സേവ) ഓഫീസ് ബണ്ട് റോഡ് ജംഗ്ഷനിലുള്ള നെല്ലിക്കുന്നത്ത് കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. പ്രൊഫ.സി.ആർ വിനോദ്കുമാർ ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എൻ ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ രക്ഷാധികാരി എ.കെ നായർ സേവയുടെ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ, മോട്ടിവേറ്റർ ഷിബി, വൈസ് പ്രസിഡന്റ് വീണ, എക്സിക്യൂട്ടീവ് മെമ്പർമാരായ വി.കെ ജയൻ, സുരേഷ് തേവേരി, വാസുദേവ കൈമൾ, ജോ.സെക്രട്ടറി ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |