പൊൻകുന്നം : ചിറക്കടവ് വെസ്റ്റ് പബ്ലിക് ലൈബ്രറി വാർഷികവും , മിനി ഓഡിറ്റോറിയത്തിന്റെയും വായനമുറിയുടെയും ഉദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ മിനി ഓഡിറ്റോറിയവും, മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയശ്രീധർ വായനാമുറിയും ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്കുമാർ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ കെ.ആർ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി, അഡ്വ.പി.സതീശ് ചന്ദ്രൻ നായർ, എൻ.ടി.ശോഭന, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി.എൻ.സോജൻ, ജയ ബാലചന്ദ്രൻ, ബി.സുനിൽ, അരുൺ എസ്.നായർ, കെ.കെ.ലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |