കൂരാലി: എം.എസ്.എസ് പനമറ്റം യൂണിറ്റിന്റെ മോട്ടിവേഷൻ ക്ലാസും അനുമോദനയോഗവും ഇന്ന് 2.30ന് ഹിദായത്തുൽ ഇസ്ലാം മദ്രസ ഹാളിൽ നടക്കും. ഫൗസിയ കമാൽ ക്ലാസ് നയിക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ, എം.എസ്.എസ്.അംഗങ്ങളുടെ മക്കളെ അനുമോദിക്കും. എം.എസ്.എസ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എൻ.ഹബീബിന് സ്വീകരണം നൽകും. പ്രസിഡന്റ് മുഹമ്മദ് ഹുസൈന്റെ അദ്ധ്യക്ഷതയിൽ ജമാഅത്ത് ഇമാം മുഹമ്മദ് ഇഖ്ബാൽ മൗലവി യോഗം ഉദ്ഘാടനം ചെയ്യും. കെ.എസ്.ഹസൻ മൗലവി, സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |