രാമപുരം : കേരള നോളഡ്ജ് ഇക്കണോമി മിഷന്റെ കണക്ട് കെയറിയർ ടു ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി ടാലന്റ് ആക്‌സിലറേഷൻ പ്രോഗ്രാമിന് രാമപുരം മാർ അഗസ്റ്റിനോസ് കോളേജിൽ തുടക്കമായി. കോളേജ് മാനേജർ ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.റെജി വർഗ്ഗീസ് മേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയിലൂടെ ഗ്ലോബൽ തൊഴിൽ വിപണിയിലെ മാറ്റങ്ങളെയും പുതിയതരത്തിലുള്ള ജോലികൾ ലക്ഷ്യമാക്കിയുള്ള മെച്ചപ്പെട്ട സാദ്ധ്യതകളെയുംകുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. ജിനു ജോർജ്ജ് കേരള നോളഡ്ജ് മിഷന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, രാജീവ് കൊച്ചുപറമ്പിൽ, പ്രകാശ് ജോസഫ്, ഷാൻ അഗസ്റ്റിൻ, അരുൺ കെ.അബ്രാഹം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |