
കോട്ടയം : സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വ്യക്തിഗത, ഗ്രൂപ്പ്, വിദ്യാഭ്യാസ വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത വരുമാനപരിധിയിൽ 18 - 55 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിത വനിതകൾക്ക് മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ കാലാവധിയിൽ വ്യക്തിഗത വായ്പ നൽകും. നാല് മുതൽ എട്ട് ശതമാനം വരെയാണ് പലിശനിരക്ക്. മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസിന് നാല് മുതൽ ഏഴ് ശതമാനം വരെ പലിശനിരക്കിൽ നാല് കോടി രൂപ വരെ വായ്പ ലഭിക്കും. സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജികൾക്ക് 19 ലക്ഷം രൂപവരെയും ലഭിക്കും. വെബ്‌സൈറ്റ്:www.mithraosft.kswdc.org. ഫോൺ: 9446301517.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |