എ.ഐ.വൈ.എഫ്  പ്രതിഷേധ ധർണ

Monday 25 May 2026 12:20 AM IST

പാലാ : ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ ധർണ നടത്തി. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ബാബു കെ. ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനിൽ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.അനീഷ് തോമസ് സ്വാഗതം ആശംസിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ.ഷാജകുമാർ, മണ്ഡലം എക്‌സിക്യുട്ടീവ് അംഗങ്ങളായ പി.ആർ തങ്കച്ചൻ, റ്റി.ബി ബിജു, സണ്ണി ഡേവിഡ്, എ.ഐ.വൈ.എഫ് നേതാക്കളായ അഞ്ജു സെബാസ്റ്റ്യൻ, അഞ്ജു പി.എം, അജീഷ് പി.ബി, അർജുൻ കെ.ഷാജി എന്നിവർ പ്രസംഗിച്ചു.