ത്രിദിന ക്യാമ്പ്  കളിയും ചിരിയും 

Monday 25 May 2026 1:21 AM IST

കടുത്തുരുത്തി : കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സ്‌കൂളുകളിലെ കുട്ടികൾക്കായി നടത്തിയ ത്രിദിന ക്യാമ്പ് കളിയും ചിരിയും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.റോയി ജോർജ് വെട്ടിക്കതടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആൻമരിയ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഫാ.ജോൺസൺ നീലനിരപ്പേൽ, ഫാ.സന്തോഷ് മുല്ലമംഗലം, ടോമി മാത്യു പ്രാലടിയിൽ, ദീപ ഇന്ദുചൂഡൻ, മിനു സാവിയൊ, നോബി മുണ്ടക്കൻ, ടി.സി വിനോദ്, ജിൻസി എലിസഫത്ത്, പി.കെ ബിജു, പി.ഡി ബാബു, പൗളി ജോർജ്, കെ.കെ ബാബുരാജ്, ജോസഫ് മുണ്ടകന്നേൽ, ലില്ലിക്കുട്ടി തുരത്തേൽ, രേഷ്മ ദേശികൻ, നിഷ കുര്യൻ, രമൃമോൾ അജിത്, എം.ആർ അനിൽ കുമാർ, ഷീജ ശ്രീപ്രസാദ്, ഗീതു നിതീഷ്, സിറിയക് ജോർജ് എന്നിവർ പങ്കെടുത്തു.