സൈലന്റ് എക്കോ ചിത്ര പ്രദർശനം
Monday 25 May 2026 12:53 AM IST
കോട്ടയം : കോട്ടയം പബ്ലിക് ലൈബ്രറി കാനായി കുഞ്ഞിരാമൻ ആർട്ട് ഗാലറിയിൽ കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 38 കലാകാരന്മാർ പങ്കെടുക്കുന്ന ചിത്രപ്രദർശനം ആരംഭിച്ചു. മുനിസിപ്പൽ ചെയർമാൻ എം.പി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്കാരസഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തോമസ് ജോസഫ്, കിഷോർകുമാർ, ടി.ആർ ഉദയകുമാർ, മിനി ശർമ എന്നിവർ പങ്കെടുത്തു. പ്രദർശനം ജൂൺ 2 ന് അവസാനിക്കും. രാവിലെ 10 മുതൽ 6 വരെ. പ്രവേശനം സൗജന്യം.