ചങ്ങനാശേരി : വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ ഹോട്ടൽ ജീവനക്കാരിയെ രക്ഷപ്പെടുത്തി. ചങ്ങനാശേരി എസ്.ബി സ്കൂളിന് എതിർവശത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലിലെ ജീവനക്കാരി ജയ്മോൾ നാരായണൻ ( 43) ആണ് കിണറ്റിൽ വീണത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ഹോട്ടലിന് സമീപം സ്ഥിതി ചെയ്യുന്ന അമ്പലത്തകടി തിലകമ്മയുടെ വീട്ടിലെ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ ജയ്മോൾ കിണറ്റിലേയ്ക്ക് വീഴുകയായിരുന്നു. ഇത് കണ്ട പ്രകാശ് (30) എന്നയാൾ രക്ഷപ്പെടുത്തുന്നതിനായി കിണറ്റിലേയ്ക്ക് ഇറങ്ങിയെങ്കിലും ജിവയിച്ചില്ല. 40 അടി താഴ്ചയുള്ള കിണറ്റിൽ നിറയെ വെളളം ഉണ്ടായിരുന്നു. കിണറിന്റെ കെട്ടിൽ പിടിച്ചു നിന്ന ഇരുവരെയും ഫയർഫോഴ്സ് എത്തിയാണ് കരയ്ക്കെത്തിച്ചത്. തുടർന്ന് ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഫയർസ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫ്, ജോർജ് പോൾ, നൗഫൽ, രതീഷ്, ഷുഹൈബ്, ജസ്റ്റിൻ ജേക്കബ്, ഡ്രൈവർ ബിജു, ഹോം ഗാർഡ് വിനോദ് , ഡ്രൈവർ ഗിരീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |