SignIn
Kerala Kaumudi Online
Thursday, 28 March 2024 2.33 PM IST

അംഗീകാരമില്ലാത്ത സ്കൂളുകളുടെ പട്ടിക ശേഖരിക്കുന്നു

school

കോട്ടയം: സർക്കാരിന്റെയോ സി.ബി.എസ്.ഇയുടെയോ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും പൂട്ടണമെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്ന് അത്തരം സ്കൂളുകളുടെ പട്ടിക ശേഖരിക്കാൻ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

അംഗീകാരമില്ലാത്ത സ്‌കൂളുകൾ 2021–22 അദ്ധ്യയനവർഷം മുതൽ പ്രവർത്തിക്കുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കണമെന്നാണ് ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് തിരിച്ചാണ് സ്കൂളുകളുടെ പട്ടിക ശേഖരിക്കുന്നത്. ഇവിടങ്ങളിലെ വിദ്യാർത്ഥികളുടെ തുടർപഠനം സർക്കാർ, എയ്ഡഡ്, അംഗീകൃത സ്‌കൂളുകളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉറപ്പാക്കും.

തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിയിലുള്ള അംഗീകൃത സ്‌കൂളുകളുടെ പട്ടിക തയാറാക്കി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. എയ്ഡഡ് സ്‌കൂളുകളോട് ചേർന്ന് അംഗീകാരമില്ലാത്ത സ്‌കൂളുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.