SignIn
Kerala Kaumudi Online
Friday, 29 March 2024 9.28 PM IST

ജില്ലയിൽ 1275 പേർക്ക് കൊവിഡ്

covid

കോട്ടയം: ജില്ലയിൽ പുതിയതായി 1275 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച പരിശോധനയില്ലാത്തതിനാൽ സാധാരണ തിങ്കളാഴ്ച ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളേക്കാൾ കൂടുതലാണിത്. 1265 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 10 പേർ രോഗബാധിതരായി. പുതിയതായി 6522 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.54 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 636 പുരുഷൻമാരും 532 സ്ത്രീകളും 107 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 286 പേർ രോഗമുക്തരായി. 18753 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 109104 പേർ കൊവിഡ് ബാധിതരായി. 89488 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 43959 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം - 186,പുതുപ്പള്ളി -53,കുറിച്ചി- 50,കറുകച്ചാൽ, ചങ്ങനാശേരി, ചിറക്കടവ്-44,എലിക്കുളം, കാഞ്ഞിരപ്പള്ളി - 38,വാഴപ്പള്ളി- 37,ഏറ്റുമാനൂർ - 36,അയ്മനം -35,മുണ്ടക്കയം - 31,വൈക്കം, പാലാ- 28,ആർപ്പൂക്കര- 23,കിടങ്ങൂർ -21,വിജയപുരം, അതിരമ്പുഴ, കരൂർ-20,മാടപ്പള്ളി, പാമ്പാടി-19,രാമപുരം, തൃക്കൊടിത്താനം, പായിപ്പാട് -18,വെള്ളൂർ, ഈരാറ്റുപേട്ട-17,കടുത്തുരുത്തി, എരുമേലി-16,ഉദയനാപുരം,മറവന്തുരുത്ത്-14,വാകത്താനം-13,പൂഞ്ഞാർ, നെടുംകുന്നം, പാറത്തോട്-12,കാണക്കാരി, വാഴൂർ, ടി.വി പുരം, അയർക്കുന്നം-10,തലയോലപ്പറമ്പ്, പള്ളിക്കത്തോട്, ഞീഴൂർ, കൂട്ടിക്കൽ-9,പനച്ചിക്കാട്, തിരുവാർപ്പ്, ഉഴവൂർ, കോരുത്തോട് - 8,അകലക്കുന്നം, മരങ്ങാട്ടുപിള്ളി, ഭരണങ്ങാനം, മുത്തോലി, തിടനാട്- 7,കടപ്ലാമറ്റം, ചെമ്പ്, മുളക്കുളം, മീനച്ചിൽ, മീനടം-6,വെച്ചൂർ, മണർകാട്, കങ്ങഴ, മാഞ്ഞൂർ, മണിമല, കുമരകം -5,തലയാഴം, കുറവിലങ്ങാട്, നീണ്ടൂർ, തലനാട്, മൂന്നിലവ് -4,വെളിയന്നൂർ, കൊഴുവനാൽ, കടനാട്, പൂഞ്ഞാർ തെക്കേക്കര - 3,വെള്ളാവൂർ, കല്ലറ, മേലുകാവ്, തലപ്പലം- 2,തീക്കോയി- 1

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.