SignIn
Kerala Kaumudi Online
Thursday, 25 April 2024 7.55 AM IST

മാനദണ്ഡം പാലിക്കാതെ മാർക്കറ്റ്, ക്ഷോഭിച്ച് കളക്ടർ

market

കോട്ടയം: കോട്ടയം ചന്തയിൽ കളക്ടറും എസ്.പിയും നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടത് കൊവിഡ് മാനദണ്ഡങ്ങളുടെ പരിപൂർണ ലംഘനം. പൊട്ടിത്തെറിച്ച കളക്ടർ സ്ഥിതി ഗൗരവമെന്ന് വീണ്ടും വ്യാപാരികളെ ഓർമിപ്പിച്ചു. ലോക്ക് ഡൗണിന് ശുപാർശ ചെയ്യുമെന്ന് പറഞ്ഞാണ് കളക്ടർ മടങ്ങിയത്.

ഇന്നലെ വൈകിട്ടോടെയാണ് പച്ചക്കറി കോട്ടയം ചന്തയിലെ വിവിധയിടങ്ങളിൽ കളക്ടർ എം.അഞ്ജനയും ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പയും പരിശോധന നടത്തിയത്. നേരെചൊവ്വേ മാസ്ക് ധരിക്കാത്ത കച്ചവടക്കാരും കൂട്ടംകൂടി നിൽക്കുന്ന ആളുകളും ഉൾപ്പെടെ ഒരു മാനദണ്ഡവും പാലിക്കുന്നില്ലെന്ന് നേരിട്ട് ബോദ്ധ്യപ്പെട്ടു. കഴി‌ഞ്ഞ ദിവസം നടന്ന ചർച്ചയിൽ എല്ലാ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് വ്യാപാരികൾ ഉറപ്പു നൽകിയിരുന്നതായിരുന്നെങ്കിലും കാര്യങ്ങൾ നേർവിപരീതമായിരുന്നു ഇന്നലെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MARKET
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.