കോട്ടയം: കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾക്കായി 34 തദ്ദേശ സ്ഥാപനങ്ങൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി 1.22 കോടി രൂപ മുൻകൂറായി അനുവദിച്ചു. നഗരസഭകൾക്കും ബ്ലോക്കുകൾക്കും അഞ്ച് ലക്ഷം വീതവും പഞ്ചായത്തുകൾക്ക് മൂന്ന് ലക്ഷം വീതവുമാണ് ലഭിക്കുക.
എല്ലാ നഗരസഭകൾക്കും ഉഴവൂർ, കാഞ്ഞിരപ്പള്ളി, പള്ളം, ഏറ്റുമാനൂർ ബ്ലോക്കുകൾക്കുമായി 50 ലക്ഷം രൂപയും 24 പഞ്ചായത്തുകൾക്കായി 72 ലക്ഷം രൂപയും ലഭ്യമാക്കാൻ നടപടിയായി. കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, കുമരകം, കുറിച്ചി, മണർകാട്, മാഞ്ഞൂർ, പായിപ്പാട്, പാമ്പാടി , പാറത്തോട്, എരുമേലി, മുളക്കുളം, വെച്ചൂർ, ഭരണങ്ങാനം,കടനാട്, കല്ലറ, കാണക്കാരി, കൂരോപ്പട, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, പുതുപ്പള്ളി, തിരുവാർപ്പ്, തൃക്കൊടിത്താനം, വാകത്താനം, അകലക്കുന്നം എന്നീ പഞ്ചായത്തുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്.
പ്രകൃതി ക്ഷോഭ ദുരിതാശ്വാസ നിധി മാനദണ്ഡങ്ങൾ പ്രകാരം തുക ചെലവഴിച്ച് വിനിയോഗ സർട്ടിഫിക്കറ്റ് നിശ്ചിത സമയ പരിധിക്കുള്ളിൽ സമർപ്പിക്കണമെന്ന് സെക്രട്ടറിമാർക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |