കോട്ടയം: ജില്ലയിൽ 26 തദ്ദേശഭരണ സ്ഥാപന വാർഡുകൾകൂടി മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. 21 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽനിന്നും ഒഴിവാക്കി. നിലവിൽ 70 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 908 മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകളാണുള്ളത്.
ഇൻസ്റ്റിറ്റൂഷണൽ ക്ലസ്റ്ററുകൾ: അതിരമ്പുഴ പഞ്ചായത്ത് എട്ടാം വാർഡിൽ മഹാത്മഗാന്ധി സർവ്വകലാശാലയുടെ ആറു ഹോസ്റ്റലുകൾ (കബനി, സൈരന്ധ്രി, നിള, ചന്ദ്രഗിരി, മീനച്ചിൽ, പല്ലന) കൊവിഡ് ഇൻസ്റ്റിറ്റൂഷണൽ ക്ലസ്റ്ററായി പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 23-ാം വാർഡിൽ തമ്പലക്കാട് പെനുവേൽ ആശ്രമവും ഇൻസ്റ്റിറ്റൂഷണൽ ക്ലസ്റ്ററായി . ഇതോടെ ജില്ലയിൽ ആകെ 33 കോവിഡ് ക്ലസ്റ്ററുകളായി.
പുതിയ കണ്ടെയ്ൻമെൻറ് വാർഡുകൾ: അകലക്കുന്നം -10, കങ്ങഴ - 1, 2, 11, 12,
കൂട്ടിക്കൽ - 2,5,6,7,8, 10, 11, 12, ഉഴവൂർ - 13, വെച്ചൂർ - 4,10,11, അതിരമ്പുഴ- 6, 14
കുമരകം - 13, തലനാട്-13, കറുകച്ചാൽ - 9, 13, വിജയപുരം - 15, മുത്തോലി - 8, 12, കൊഴുവനാൽ - 6
ഒഴിവാക്കിയ വാർഡുകൾ: ആർപ്പൂക്കര - 2, 11, 13, വാഴൂർ-2,4,5,8, 15, 16, പുതുപ്പള്ളി - 2, 14, 16, മണർകാട് - 4, 5, കൂരോപ്പട - 8, 13, വിജയപുരം - 7, അയർക്കുന്നം -11, മുത്തോലി - 1, കൊഴുവനാൽ - 4,7.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |