പാലാ: ജനറൽ ആശുപത്രിയിലെ തകരാറിലായ ജലശുദ്ധീകരണ സംവിധാനം ഉടനടി നന്നാക്കി നഗരസഭാധികൃതർ. കൊവിഡ് വാർഡിലെ ജലശുദ്ധീകരണ സംവിധാനം തകരാറിലായതിനെ തുടർന്ന് കൊവിഡ് രോഗികൾക്കും കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ജലശുദ്ധീകരണ സംവിധാനം കൊവിഡ് വാർഡിൽ നിന്ന് മാറ്റി, അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തിയാക്കി തിരികെ സ്ഥാപിക്കുകയായിരുന്നു. ജനറൽ ആശുപത്രിയിൽ പുരുഷ വാർഡിലും വനിതാ വാർഡിലുമായി നൂറിൽപ്പരം കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇവരുടെ കൂട്ടിരിപ്പുകാർ കൂടിയാകുമ്പോൾ ഇരുനൂറിൽപ്പരം പേരാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |