SignIn
Kerala Kaumudi Online
Friday, 19 April 2024 5.58 PM IST

സ്വന്തംചെലവിൽ 'സാമൂഹ അടുക്കള' ഒരുക്കി ഗിരീഷ് കോനാട്ട്

kkk

കോട്ടയം: ലോക്ക് ഡൗൺകാലത്ത് കൊവിഡ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും മൂന്ന് നേരം വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കുന്ന തിരക്കിലാണ് ഒരുപറ്റം നല്ല മനസുകൾ. സർക്കാർ സാമൂഹിക അടുക്കള തുടങ്ങും മുന്നേ ഉണർന്ന ഈ അടുക്കളയുടെ മുഴുവൻ ചെലവും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റും കോനാട്ട് ഗ്രൂപ്പ് സി.ഇ.ഒയുമായ ഗിരീഷ് കോനാട്ടാണ് വഹിക്കുന്നത്. ഗിരീഷ് കോനാട്ടിന്റെ നല്ല മനസിൽ കങ്ങഴ,​ പത്തനാട് പഞ്ചായത്തുകളിൽ കൊവിഡ് ദുരിതം അനുഭവിക്കുന്നവരുടെ വയറും മനസും ഒരുപോലെ നിറയുകയാണ്

കോനാട്ട് വീടിന്റെ മുറ്റത്തെ വിശാലമായ പന്തലിലാണ് അടുക്കള. പോഷകാഹാരങ്ങളും സസ്യ,​ മാംസാഹാരങ്ങളും തയ്യാർ. ഒപ്പം പി. പി.ഇ കിറ്റ് ധരിച്ച ഡ്രൈവർ ഉൾപ്പെടെ ആംബുലൻസും സേവന സജ്ജമായുണ്ട്. പഞ്ചായത്തിലെ കൊവിഡ് രോഗികളുടെ പട്ടികയെടുത്ത് വാഹനത്തിൽ അവരുടെ വീട്ടിൽ ഭക്ഷണമെത്തിക്കും.

യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം അസിം വി. പണിക്കർ, വിപിൻ കേശവൻ, കടയനിക്കാട് ശാഖാ സെക്രട്ടറി സതീഷ് വയലുതലയ്ക്കൽ, പത്തനാട് ശാഖാ പ്രസിഡന്റ് വേണുഗോപാൽ, സെക്രട്ടറി മനു മുട്ടത്ത്,വാഴൂർ ശാഖ പ്രസിഡന്റ് സലിംകുമാർ വടക്കേൽ, സതീഷ് വാലുംമണ്ണേൽ, രതീഷ് കോനാട്ട്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പ്രഫൽ കുമാർ, സെക്രട്ടറി രതീഷ്, അരുൺ കുമാർ, ജിനു വി ആർ, ജോബിൻ കെ. ജെ,വികാസ്, പ്രശാന്ത് സി.ടി, ശ്രീകാന്ത് കാരമല, അരുൺ കെ ചന്ദ്രൻ, രാഹുൽ പി, എ.ജി.രാജു എന്നിവർ മുഴുവൻ സമയവും സേവന സജ്ജരായുണ്ട്. പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ച് നിയുക്ത എം.എൽ.എ ഡോ.എൻ.ജയരാജും ഇന്നലെ എത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ADUKKALA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.