കുമരകം: രണ്ട് ദിവസങ്ങളിലായി കുമരകത്ത് 68 വീടുകൾ ഭാഗീകമായി തകർന്നു. 23 വൈദ്യുതി പോസ്റ്റുകൾക്കും അനുബന്ധ ലൈനുകൾക്കും നാശം സംഭവിച്ചു. മൂന്നാം വാർഡിൽ കിഴക്കേ കാരിക്കത്ര സനോയ് ജോസഫ്, ചാലുങ്കൽ ജോമോൻ, ആറാം വാർഡിൽ കോയിക്കച്ചിറ ജെറിൻ തോമസ്, ചെങ്ങളം രണ്ടാം കലുങ്കിന് സമീപം റെജീ ഭവനിൽ ബാഹുലേയൻ, 16ാം വാർഡിൽ കിഴക്കത്തുശ്ശേരി മോളി ആനി തുടങ്ങിയവരുടെ വീടാണ് ഇന്നലെ മരം വീണ് തകർന്നത്. വടക്കേ പള്ളിപ്പാടത്ത് മട മുറിച്ചതോടെ ആറ്റുചിറ , കുരിശു ചിറഭാഗക്കത്ത 40 വീടുകളിൽ വെള്ളം കയറി. 11 കെ.വി.യുടെ മേജർ ലൈനുകളിൽ പ്രശ്നങ്ങൾ കുറവുള്ള ഫീഡറുകൾ മാത്രം ഇന്നലെ വൈകുന്നേരത്തോടെ ചാർജു ചെയ്തു. എട്ടു മീറ്റർ നീളമുള്ള പോസ്റ്റുകൾ ഇന്നു ലഭ്യമാക്കുമെന്നും കൂടുതൽ കരാർ തൊഴിലാളികളെ ഉൾപ്പെടുത്തി കഴിവതും എല്ലാ സ്ഥലങ്ങളിലും ഇന്ന് തന്നെ വൈദ്യുതി പുന:സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |