കോട്ടയം: ജില്ലയിൽ 1988 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1975 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13പേർ രോഗബാധിതരായി. പുതിയതായി 9064 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 21.93 ശതമാനമാണ്.
രോഗം ബാധിച്ചവരിൽ 879 പുരുഷൻമാരും 854 സ്ത്രീകളും 255 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 381 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2527 പേർ രോഗമുക്തരായി. 12148 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 164886 പേർ കൊവിഡ് ബാധിതരായി. 151799 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 62798 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം-245,
ഏറ്റുമാനൂർ -81, പനച്ചിക്കാട് 79, മണിമല 73, എരുമേലി-68, നെടുംകുന്നം - 66, ചങ്ങനാശേരി-58,
കുമരകം - 45, മുളക്കുളം, മുണ്ടക്കയം, അയർക്കുന്നം-43, മുത്തോലി - 42, മീനച്ചിൽ - 41,
കിടങ്ങൂർ, എലിക്കുളം - 39, തിരുവാർപ്പ് - 38, കാഞ്ഞിരപ്പള്ളി - 36, വാഴപ്പള്ളി, വൈക്കം, വാകത്താനം - 35,
ഉദയനാപുരം, തൃക്കൊടിത്താനം - 32, കോരുത്തോട്, മാടപ്പള്ളി 31, ഈരാറ്റുപേട്ട, മാഞ്ഞൂർ- 30,
കുറിച്ചി, അയ്മനം -27, ഭരണങ്ങാനം, തലയോലപ്പറമ്പ്, പാലാ, പുതുപ്പള്ളി, പാറത്തോട് - 24,
നീണ്ടൂർ-22, ചിറക്കടവ്, ആർപ്പൂക്കര, മരങ്ങാട്ടുപിള്ളി - 21, ടി.വി പുരം - 19, കല്ലറ, പായിപ്പാട്-18,
പാമ്പാടി, കരൂർ, വിജയപുരം - 17, അതിരമ്പുഴ, വെളിയന്നൂർ - 15, രാമപുരം, തിടനാട് - 14,
കൂരോപ്പട, മണർകാട്, വെള്ളൂർ - 13, വെച്ചൂർ, കടനാട്-12, കറുകച്ചാൽ, പള്ളിക്കത്തോട്, കൂട്ടിക്കൽ, കടപ്ലാമറ്റം, മറവന്തുരുത്ത് -9,കടുത്തുരുത്തി - 8, കുറവിലങ്ങാട്, മൂന്നിലവ് - 7, വാഴൂർ, തലപ്പലം,
തീക്കോയി - 6, വെള്ളാവൂർ, തലയാഴം, ചെമ്പ്, പൂഞ്ഞാർ, കങ്ങഴ - 5, കൊഴുവനാൽ, മേലുകാവ്, കാണക്കാരി - 4, ഞീഴൂർ, അകലക്കുന്നം, ഉഴവൂർ, മീനടം - 2, പൂഞ്ഞാർ തെക്കേക്കര, തലനാട്-1.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |