കോട്ടയം: സി.ഐ. ടി. യു ജില്ലാ പ്രസിഡന്റായി അഡ്വ. റെജി സഖറിയെയും സെക്രട്ടറിയായി ടി.ആർ രഘുനാഥനെയും ഓൺലൈൻ യോഗം തിരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ജെ തോമസ് സംസ്ഥാന കമ്മിറ്റി തീരുമാനങ്ങളും, എ. വി റസൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
സി.ഐ. ടി യു ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം , ദേശീയ ജനറൽ കൗൺസിൽ അംഗം ഡി.വൈ. എഫ്. ഐ ജില്ലാ പ്രസിഡൻ്റ്, പള്ളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള രഘുനാഥൻ അർബൻ ബാങ്ക് പ്രസിഡൻ്റാണ്. റെജി സഖറിയ സി.ഐ.ടി.യു ജനറൽ കൗൺസിൽ അംഗം, എസ്.എഫ്. ഐ സംസ്ഥാന കമ്മിറ്റി അംഗം, ഡി.വൈ.എഫ്. ഐ ജില്ലാ സെക്രട്ടറി, പ്രസിഡൻ്റ് , സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, യുവധാര എഡിറ്റർ, ഡി.വൈ.എഫ്. ഐ അഖിലേന്ത്യ കമ്മിറ്റി അംഗം, മുൻ ജില്ലാ പഞ്ചായത്ത് അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |