കോട്ടയം: ആദ്യ ഡോസ് എടുത്ത് 28 ദിവസം പിന്നിട്ടവർക്ക് ജില്ലയിൽ ഇന്ന് 20 കേന്ദ്രങ്ങളിൽ കോവാക്സിൻ രണ്ടാം ഡോസ് നൽകും. വാക്സിൻ സ്വീകരിക്കുന്നതിനായി www.cowin.gov.in പോർട്ടലിൽ ബുക്ക് ചെയ്യണം. രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് വാക്സിനേഷൻ.
കേന്ദ്രങ്ങൾ ഇവയാണ്: കുമരകം സാമൂഹികാരോഗ്യ കേന്ദ്രം, കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം,
വാഴൂർ പ്രാഥമികാരോഗ്യ കേന്ദ്രം, തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം, ടി.വി പുരം പ്രാഥമികാ രോഗ്യകേന്ദ്രം, പനച്ചിക്കാട് പ്രാഥമികാരോഗ്യകേന്ദ്രം,കൂടല്ലൂർ സാമൂഹികാരോഗ്യകേന്ദ്രം, വൈക്കം താലൂക്ക് ആശുപത്രി, മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം, എരുമേലി സാമൂഹികാരോഗ്യകേന്ദ്രം,
ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രം, ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം,ഏറ്റുമാനൂർ സാമൂഹികാ രോഗ്യകേന്ദ്രം, നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം, പാമ്പാടി താലൂക്ക് ആശുപത്രി, പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം,അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രം, കോട്ടയം എം. ഡി സെമിനാരി സ്കൂൾ, ചങ്ങനാശേരി ജനറൽ ആശുപത്രി,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |