കോട്ടയം: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലയിലെ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വീഡിയോ മത്സരം സംഘടിപ്പിക്കും. വായിച്ച പുസ്തകങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ച് വിദ്യാർത്ഥികൾ വിവരിക്കുന്ന മൂന്ന് മിനിറ്റിൽ കവിയാത്ത വീഡിയോകളാണ് പരിഗണിക്കുക.
വീഡിയോ prdktym@gmail.com എന്ന വിലാസത്തിലോ വീഡിയോ അടങ്ങുന്ന ഡി.വി.ഡി ജില്ലാ ഇൻഫർമേഷൻ ഓഫീസർ, കളക്ടറേറ്റ് , കോട്ടയം 686002 എന്ന വിലാസത്തിലോ അയയ്ക്കാം. ഫോൺ: 9496003220. വിദ്യാർത്ഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ, പഠിക്കുന്ന സ്കൂൾ, ക്ലാസ് എന്നീ വിവരങ്ങളും മെയിലിൽ ഉൾപ്പെടുത്തണം. ഡി.വി.ഡിയാണ് അയയ്ക്കുന്നതെങ്കിൽ ഈ വിവരങ്ങൾ എഴുതിയ കടലാസും ഒപ്പമുണ്ടായിരിക്കണം. അവസാന തീയതി ജൂൺ 22
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |