SignIn
Kerala Kaumudi Online
Saturday, 20 April 2024 7.26 AM IST

കടുത്ത നിയന്ത്രണം അഞ്ച് പഞ്ചായത്തുകളിൽ മാത്രം

unlok

കോട്ടയം : ജില്ലയിൽ ട്രിപ്പിൽ ലോക്ക് ഡൗൺ നടപ്പാക്കേണ്ട ഒരു തദ്ദേശ സ്ഥാപനവുമില്ലെങ്കിലും ടി.പി.ആർ. നിരക്ക് ഉയർന്ന അഞ്ചു പഞ്ചായത്തുകളിൽ നിയന്ത്രണം കടുപ്പിക്കും. ദുരന്തനിവാരണ അതോറിറ്റി യോഗ തീരുമാനപ്രകാരം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളെ പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ കാറ്റഗറി എ മുതൽ സി വരെ മേഖലകളായി തിരിച്ചു. കാറ്റഗറി എയിലും ബിയിലും മാത്രമേ മദ്യം ലഭിക്കൂ. കാറ്റഗറി എയിലാണ് ഏറ്റവും അധികം ഇളവുകൾ. ടി.പി.ആർ 20 - 30 ശതമാനം വരെയുള്ള പഞ്ചായത്തുകളാണ് കാറ്റഗറി സിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ എഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം. വിവാഹ ആവശ്യങ്ങൾക്കായി ജുവലറികൾ, ടെക്സ്റ്റയിൽസുകൾ, ചെരിപ്പുകടകൾ തുടങ്ങിയവ വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ അമ്പത് ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം.

 കാറ്റഗറി എ

ടി.പി.ആർ എട്ട് ശതമാനത്തിന് താഴെയുള്ള കാറ്റഗറി എ വിഭാഗത്തിൽ ജില്ലയിൽ 3 നഗരസഭകളും 24 പഞ്ചായത്തുകളുമുണ്ട്. കോട്ടയം, പാലാ, വൈക്കം നഗരസഭകളും ചിറക്കടവ്, കോരുത്തോട്, മേലുകാവ്, എരുമേലി, കടനാട്, കൊഴുവനാൽ, ചെമ്പ്, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ തെക്കേക്കര, തിരുവാർപ്പ്, നീണ്ടൂർ, വെള്ളാവൂർ, കല്ലറ, മീനച്ചിൽ, ആർപ്പൂക്കര, മറവൻതുരുത്ത്, കടപ്ളാമറ്റം, ടി.വി.പുരം, തലയോലപ്പറമ്പ്, ഞീഴൂർ, മരങ്ങാട്ടുപള്ളി, വെളിയന്നൂർ, കുറവിലങ്ങാട്, ഭരണങ്ങാനം.

 കാറ്റഗറി ബി

ചങ്ങനാശേരി, ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകളും കുമരകം, കുടുത്തുരുത്തി, തലപ്പലം, മാഞ്ഞൂർ, കൂരോപ്പട, പനച്ചിക്കാട്, തലയാഴം, അയ്മനം, വിജയപുരം, വെച്ചൂർ, പായിപ്പാട്, തിടനാട്, അയർക്കുന്നം, കാണക്കാരി, മണർകാട്, പള്ളിക്കത്തോട്, മാടപ്പള്ളി, പുതുപ്പള്ളി, എലിക്കുളം, പാറത്തോട്, അകലക്കുന്നം, കങ്ങഴ, കറുകച്ചാൽ, തീക്കോയ്, പൂഞ്ഞൂർ, കിടങ്ങൂർ, നെടുങ്കുന്നം, ഉദയനാപുരം, മൂന്നിലവ്, വാകത്താനം, ഉഴവൂർ, മുത്തോലി, വെള്ളൂർ, മുണ്ടക്കയം, അതിരമ്പുഴ, മീനടം, വാഴൂർ, തലനാട്, പാമ്പാടി, മുളക്കുളം, രാമപുരം, കരൂർ

 കടുത്ത നിയന്ത്രണം

തൃക്കൊടിത്താനം, കൂട്ടിക്കൽ, മണിമല, കുറിച്ചി, വാഴപ്പള്ളി

ഇന്നലെ 704 പേർക്ക്

ഇന്നലെ 704 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ശതമാനം. പുതിയതായി 6839 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 595 പേർ രോഗമുക്തരായി. 4510 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.