കോട്ടയം : ലോക രക്തദാത ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിൽ ഇന്ന് വെബിനാർ, രക്തദാതാക്കളെ ആദരിക്കൽ, രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. കളക്ടറേറ്റിൽ രാവിലെ 10 ന് നടക്കുന്ന സന്നദ്ധ രക്തദാന ക്യാമ്പിൽ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 20 പേർ രക്തംനൽകും. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ, പാലാ ബ്ലഡ് ഫോറം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആറിന് നടക്കുന്ന വെബിനാറിൽ വിവിധ കോളജുകളിലെ 100 നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ പങ്കെടുക്കും. കളക്ടർ എം അഞ്ജന ഉദ്ഘാടനം ചെയ്യും. കോട്ടയം മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ചിത്ര ജെയിംസ് വെബിനാർ നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |