കോട്ടയം : മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള വായനാ വാരാചരണ പരിപാടികൾ ഇന്ന് രാവിലെ 10 ന് വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ജ്ഞാനപീഠ പുരസ്കാര ജേതാവ് എം.ടി.വാസുദേവൻ നായർ വായനാദിന സന്ദേശം നൽകും. വാരാചരണത്തിന്റെ ഭാഗമായി ലൈബ്രറി ഓൺലൈൻ മാദ്ധ്യമത്തിൽ സാംസ്കാരിക നായകരേയും എഴുത്തുകാരെയും പങ്കെടുപ്പിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും. 20 ന് ഉച്ചകഴിഞ്ഞ് 3 ന് ഡോ. പി. പി. രവീന്ദ്രൻ, പ്രൊഫ കെ.ആർ. ചന്ദ്രമോഹൻ, കെ.രേഖ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തും. 21 ന് ഉച്ചകഴിഞ്ഞ് 3 ന് നോവലിസ്റ്റ് എസ്. ഹരീഷും ജയശ്രീ കളത്തിലും വായനക്കാരുമായി സംവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |