കറുകച്ചാൽ: പഠനത്തോടൊപ്പം സ്കൂളുകളിൽ യോഗ നിർബന്ധമാക്കണെമെന്ന് ഗവ.ചീഫ് വിപ്പ് എൻ. ജയരാജ് ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് രക്തത്തിലെ ഓക്സിജന്റെ കുറവ്, എന്നാൽ യോഗ ചെയ്യുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാമെന്നും ഇത്തരം കാര്യങ്ങളെല്ലാം നമ്മുടെ പാരമ്പര്യത്തിൽ ഉണ്ടായിട്ടും മനസിലാക്കാതെ പോകുന്നതാണ്. സ്ഥിരമായി യോഗ ചെയ്യുന്നതിനാലാണ് താൻ കൊവിഡ് കാലത്തും ആരോഗ്യപൂർണമായ ജീവിതം നയിക്കുന്നത്. ഭാരതീയ പാരമ്പര്യത്തിന്റെ ഉത്കൃഷ്ട സംഭാവനയാണ് യോഗയെന്നും ജയരാജ് പറഞ്ഞു.
കളിക്കളങ്ങളില്‍ പോകാന്‍ സാധിക്കാതെ വീട്ടില്‍തന്നെ ഇരിക്കുന്ന കുട്ടികള്‍ക്ക് ബുദ്ധിവികാസത്തിനും ശാരീരിക ക്ഷമതയ്ക്കും യോഗ നല്ലതാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |