വൈക്കം: കോൺഗ്രസ് നേതാവ് എസ്. ഡി. സുരേഷ്ബാബു പാർട്ടിയിൽ നിന്ന് രാജിവച്ചു.
പി. സി. ചാക്കോയുമായുള്ള അടുത്ത ബന്ധം വച്ച് എൻ.സി.പി യിൽ ചേർന്നു പ്രവർത്തിക്കുമെന്നും ഏറെ സഹപ്രവർത്തകർ ഒപ്പം വരുമെന്നും അദ്ദേഹം അറിയിച്ചു.
എസ്. എൻ. ഡി. പി യോഗം കൗൺസിലർ, അസിസ്റ്റന്റ് സെക്രട്ടറി, വൈക്കം യൂണിയൻ പ്രസിഡന്റ്, നിരവധി തവണ ചെമ്പു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് , ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ബാങ്ക് ഡയറക്ടർ, കോട്ടയം കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്, ബ്രഹ്മമംഗലം ഗ്രാമസ്വരാജ് ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കെ.ആ. നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്.എൻ.ഡി. പി യൂണിയൻ സെക്രട്ടറിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |