കോട്ടയം: ജില്ലയിൽ 40-44 പ്രായവിഭാഗത്തിലുള്ളവർക്ക് ഇന്ന് 12 കേന്ദ്രങ്ങളിൽ കൊവിഷീൽഡ് വാക്സിൻ നൽകും. പോർട്ടലിൽ ബുക്ക് ചെയ്യണം. രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷൻ. ബുക്ക് ചെയ്ത മുൻഗണനാ വിഭാഗക്കാർക്കും വാക്സിൻ ലഭിക്കും.
വാക്സിനേഷൻ കേന്ദ്രങ്ങൾ: ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം, തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം, അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം,കോട്ടയം മെഡിക്കൽ കോളേജ്,രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം,കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം,പൈക സാമൂഹികാരോഗ്യ കേന്ദ്രം,ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം,ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം,മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം
,എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം,പാമ്പാടി താലൂക്ക് ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |