കോട്ടയം : സംസ്ഥാനത്ത് റബർ കർഷകർ വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ റബർ ബോർഡ് ആവർത്തന കൃഷിക്ക് നൽകിയിരുന്ന സബ്സിഡി നിർത്തലാക്കിയത് വലിയ തിരിച്ചടിയായെന്ന് പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ആവർത്തന കൃഷിക്ക് സംസ്ഥാന കൃഷി വകുപ്പ് മുഖേന സബ്സിഡി നൽകുന്ന കാര്യം പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ച് എം.എൽ.എ കൃഷി മന്ത്രി പി. പ്രസാദിന് നിവേദനം നൽകി. മുൻപ് വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്ന കാര്യവും എം.എൽ.എ മന്ത്രിയെ അറിയിച്ചു. കൊവിഡ് കാലമായതിനാൽ കർഷകർ തീർത്തും പ്രതിസന്ധിയിലാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |