കുമളി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 134 അടിയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സമയം 112.35 അടിയായിരുന്നു ജലനിരപ്പ്. മഴ തുടർന്നാൽ സുപ്രീകോടതി ഉത്തരവ് അനുസരിച്ച് ഉയർത്താവുന്ന 142 അടിയിൽ എത്തും. അണക്കെട്ടിൽ നിന്നും തമിഴ്നാട് 1400 ഘന അടി ജലമാണ് കൊണ്ടുപോകുന്നത്. വൈഗ അണക്കെട്ടിന്റെ സംഭരണ ശേഷിയായ 71 അടിയിൽ 68.2 അടി നിറഞ്ഞു . മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം കാലവർഷത്തിൽ ഉയർന്നതിനാൽ തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ഡുക്കൽ, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളിൽ രണ്ട് തവണ നെൽകൃഷി ചെയ്യാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |