കോട്ടയം : ജില്ലയിൽ 488 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 485 പർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 7159 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 7.55 ശതമാനമാണ്.
രോഗം ബാധിച്ചവരിൽ 198 പുരുഷൻമാരും 216 സ്ത്രീകളും 73 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 86 പർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 463 രോഗമുക്തരായി. 3989 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 25971 പർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |