മണർകാട്: മണർകാട് സെന്റ് മേരീസ് കോളേജിൽ എൻ.എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വീട്ടിലൊരു ഔഷധശാല പദ്ധതിക്കു തുടക്കം കുറിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.പുന്നൻ കുരൃൻ പരിപാടി ഉദ്്ഘാടനം ചെയ്തു. തുടർന്ന് മണർകാട് ഗവ.ആയുർവേദ ആശുപത്രി ഡോ.നാൻസി സാബി ചെടികളുടെ ഔഷധ മൂല്യം, പരിപാലനം, ഉപയോഗം, ഗുണഫലങ്ങൾ എന്നിവയെക്കുറിച്ച് ക്ളാസ് നയിച്ചു. എൻ.എസ്.എസ്. യൂണിറ്റ് തയ്യാറാക്കിയ ഔഷധ സസൃങ്ങളും അവയുടെ ഗുണങ്ങളും അടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ സനീജ് എം സാലു, ദിവ്യ ജോർജ്,വോളിയന്റിയർ സെക്രട്ടറിമാരായ അനന്ദു, ഹരിപ്രിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |