പായിപ്പാട് : യൂത്ത് കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റിയുടെ യുവ പ്രതിഭ അവാർഡ് എം.ജി.യൂണിവേഴ്സിറ്റി ബി.എ.എൽ.എൽ.ബി. പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ക്രിസ്റ്റീന രാജു വേലിയാഴത്തിന് കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മാനിച്ചു. എൻ.എം.കിരൺകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഡെന്നിസ് ജോസഫ്, കെ.സുരേഷ് കുമാർ, ഡോൺ കരിങ്ങട,എബിൻ ആന്റണി, സായി സുരേഷ്, തങ്കച്ചൻ പുതുപറമ്പിൽ, ഷിജിൻ.കെ.രാജ്, അജീഷ് മുക്കാടൻ,രതീഷ് കുമാർ പുതുപറമ്പിൽ, ജോസഫ് നെൽപുരയ്ക്കൽ, അനന്തു ചന്ദ്രൻ, സോണി എബ്രഹാം, ബെഞ്ചമിൻ ജോസ്, ജോൺസൺ ജോമോൻ, കാർത്തിക് സുകു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |