കോട്ടയം: കേരളത്തിന്റെ പുരോഗതിയ്ക്ക് ലീഡർ കെ.കരുണാകരൻ നല്കിയ സംഭാവന വിലമതിയ്ക്കാനാവാത്തതെന്ന് മുൻ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. കെ.കരുണാകരന്റെ 103-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നേതാക്കളായ അഡ്വ. ടോമി കല്ലാനി, ഡോ. പി.ആർ.സോനാ, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, ജോസി സെബാസ്റ്റ്യൻ, എം.ജി.ശശിധരൻ, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നേതാക്കളായ മോഹൻ.കെ.നായർ, അഡ്വ.ജി.ഗോപകുമാർ, നന്തിയോട് ബഷീർ, ബോബൻ തോപ്പിൽ, അഡ്വ.സിബി ചേനപ്പാടി എന്നിവർ പ്രസംഗിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |