കോട്ടയം: ജോസ് കെ. മാണിയെ ഇടതു മുന്നണിയിൽ വെച്ചിട്ടാണ് കെ.എം മാണി അഴിമതിക്കാരനാണെന്ന് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞതെന്ന് പി.സി ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. ജോസ് കെ. മാണിക്ക് മുന്നിൽ ഉള്ളത് രണ്ടു വഴികകളാണ്.
അച്ഛൻ അഴിമതിക്കാരൻ ആയിരുന്നുവെന്ന് തുറന്നു സമ്മതിക്കാം. അല്ലെങ്കിൽ മുന്നണിയിൽ നിന്ന് പുറത്തുപോകാൻ സാമാന്യ ബോധം കാണിക്കണം . മാനാഭിമാനം ഉണ്ടെങ്കിൽ മാണിയെ അഴിമതിക്കാരൻ എന്ന് വിളിച്ച സർക്കാരിനെതിരെ ശക്തമായ തീരുമാനം എടുക്കാൻ ജോസ് കെ. മാണിയും പാർട്ടിയും മര്യാദ കാണിക്കണമെന്നും ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |