SignIn
Kerala Kaumudi Online
Saturday, 20 April 2024 7.41 AM IST

നാലുപഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം, ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 8.09 ശതമാനം

unlock

കോട്ടയം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ അടുത്ത ഒരാഴ്ചത്തേക്കുള്ള നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചു. 30 മുതൽ ആറുവരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജില്ലയുടെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 8.09 ശതമാനമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ചു ശതമാനത്തിൽ താഴെയുള്ള എ കാറ്റഗറിയിൽ ജില്ലയിലെ 18 തദ്ദേശ സ്ഥാപനങ്ങളും അഞ്ചു മുതൽ 10 വരെയുള്ള ബി കാറ്റഗറിയിൽ 39ഉം 10 മുതൽ 15 വരെയുള്ള സി കാറ്റഗറിയിൽ 16ഉം മേഖലകളുണ്ട്. ടി.പി.ആർ 15ന് മുകളിൽ നിൽക്കുന്ന അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയിലുള്ളത് കുമരകം , അകലക്കുന്നം, കരൂർ, പനച്ചിക്കാട് എന്നീ പഞ്ചായത്തുകളാണ്. ഇവിടെ കടുത്ത നിയന്ത്രണങ്ങളാണ്.


 കാറ്റഗറി എ

1.കല്ലറ (1.08)

2.വെച്ചൂർ (2.34)

3.എലിക്കുളം (2.58)

4.തിരുവാർപ്പ് (2.75)

5.നീണ്ടൂർ (2.93)

6.തലയോലപ്പറമ്പ് (3)

7.മുത്തോലി (3.37)

8.കിടങ്ങൂർ (3.6)

9.തലയാഴം (3.95)

10.മേലുകാവ് (4)

11.തീക്കോയി (4.05)

12.കാഞ്ഞിരപ്പള്ളി (4.15)

13.ഞീഴൂർ (4.31)

14.ചെമ്പ് (4.48)

15.കൂട്ടിക്കൽ (4.75)

16.വൈക്കം (4.82)

17.മൂന്നിലവ് (4.93)

18 കാണക്കാരി (4.96)

 കാറ്റഗറി എയിലെ ഇളവുകൾ

1 എല്ലാ പൊതു ഓഫീസുകളും 100 ശതമാനം ഹാജർ

2 ബാങ്കുകൾക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുറക്കാം. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല

3 ആരാധനാലയങ്ങളിൽ 15 പേർക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം.

4 ടാക്‌സിയിൽ ഡ്രൈവർക്കും മൂന്നു യാത്രക്കാർക്കും ഓട്ടോറിക്ഷകളിൽ ഡ്രൈവർക്കും രണ്ടു യാത്രക്കാർക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് നിയന്ത്രണം ബാധകമല്ല.

5.ബാറുകളിലും ബിവറേജ് ഔട്ട് ലെറ്റുകളിലും പാഴ്‌സൽ സർവീസ്

6 ജിംനേഷ്യം, ഇൻഡോർ ഗെയിംസ് എന്നിവയ്ക്ക് അനുമതി

7വിനോദ സഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങൾ തുറക്കാം.

8 ഹോട്ടലുകളും ബാർബർ ഷോപ്പുകളും തുറക്കാം

 കാറ്റഗറി ബി

1.ഭരണങ്ങാനം (5.05)

2. മീനച്ചിൽ (5.15)

3. വാഴൂർ (5.43)

4. കോട്ടയം(5.74)

5. കുറവിലങ്ങാട് (5.76)

6. കടപ്ലാമറ്റം (5.79)

7. ഉഴവൂർ (6.05)

8. മാഞ്ഞൂർ (6.3)

9. ടിവി പുരം (6.36)

10. കോരുത്തോട് (6.37)

11. പൂഞ്ഞാർ തെക്കേക്കര (6.44)

12. വിജയപുരം (6.47)

13. ഏറ്റുമാനൂർ (6.52)

14. ഉദയനാപുരം (6.71)

15. ആർപ്പൂക്കര (6.78)

16. ചിറക്കടവ് (6.96)

17. പാറത്തോട് (7.19)

18. വെളിയന്നൂർ (7.25)

19. കങ്ങഴ (7.32)

20. തലപ്പലം (7.56)

21. രാമപുരം (7.58)

22. വെള്ളാവൂർ (7.65)

23. കറുകച്ചാൽ (7.84)

24. കൊഴുവനാൽ (7.85)

25. തലനാട് (7.87)

26. പുതുപ്പള്ളി (7.93)

27. എരുമേലി (7.99)

28. പാലാ (7.99)

29. തിടനാട് (8.19)

30. തൃക്കൊടിത്താനം (8.29)

31. മണിമല (8.3)

32. മീനടം (8.61)

33. അയ്മനം (9.07)

34. കടുത്തുരുത്തി (9.09)

35. മറവന്തുരുത്ത് (9.32)

36. കടനാട് (9.37)

37. പള്ളിക്കത്തോട് (9.39)

38. മാടപ്പള്ളി (9.51)

39. ഈരാറ്റുപേട്ട (9.72)

 ബി കാറ്റഗറിയിലെ ഇളുവകൾ

1 എല്ലാ പൊതു ഓഫീസുകളും 100 ശതമാനം ഹാജർ

2 ബാങ്കുകൾക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുറക്കാം. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.

3 ആരാധനാലയങ്ങളിൽ 15 പേർക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം.

5. ഒട്ടോറിക്ഷകളിൽ ഡ്രൈവർക്കും രണ്ടു യാത്രക്കാർക്കും സഞ്ചരിക്കാം.

6. സ്വകാര്യ സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം 50 ശതമാനം വരെ ജീവനക്കാരോടെ പ്രവർത്തിക്കാം

7.ബാറുകളിലും ബിവറേജ് ഔട്ടലെറ്റുകളിലും പാഴ്‌സൽ സർവീസ്

8 ജിംനേഷ്യം, ഇൻഡോർ ഗെയിംസ് എന്നിവ തുറക്കാം
9. വിനോദ സഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങൾ തുറക്കാം. വാക്‌സിൻ ഒരു ഡോസ് എങ്കിലും എടുത്തവർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും പ്രവേശനം
10.ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും പാഴ്‌സൽ സർവീസ്
11. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം ഏഴു വരെ ബാർബർ ഷോപ്പുകൾ

 കാറ്റഗറി സി

1.വെള്ളൂർ (10.07)

2.മുളക്കുളം (10.17)

3.മരങ്ങാട്ടുപിള്ളി (10.38)

4.അയർക്കുന്നം (10.54)

5.പൂഞ്ഞാർ (10.66)

6.പാമ്പാടി (10.87)

7.അതിരമ്പുഴ (11.27)

8.മണർകാട് (11.31)

9.നെടുംകുന്നം (11.42)

10.പായിപ്പാട് (11.87)

11.വാകത്താനം (12.43)

12.മുണ്ടക്കയം (12.67)

13.ചങ്ങനാശേരി (12.98)

14.കൂരോപ്പട (13.18)

15.വാഴപ്പള്ളി (13.6)

16.കുറിച്ചി (14.98)

 കാറ്റഗറി സി

1 എല്ലാ പൊതു ഓഫീസുകളും 50 ശതമാനം ഹാജർ

2. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ രാവിലെ എഴു മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കാം.

3 ബാങ്കുകൾക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുറക്കാം. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല

4.വിവാഹ ആവശ്യങ്ങൾക്കായി ടെക്സ്റ്റയിൽസ്, ജ്വല്ലറികൾ, ചെരിപ്പുകടകൾ എന്നിവ വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെ 50 ശതമാനം ജീവനക്കാരാൽ പ്രവർത്തിക്കാം

5.കുട്ടികൾക്ക് ആവശ്യമായ ബുക്കുകൾ വിൽക്കുന്ന കടകൾക്കും റിപ്പെയർ സെന്ററുകൾക്കും വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.

6.ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും പാഴ്‌സൽ സർവീസ്


ഡി കാറ്റഗറി

1 കുമരകം (15.01%)

2 അകലക്കുന്നം (16.54%)

3 കരൂർ (17%)

4 പനച്ചിക്കാട് (21.79%)

 ഡി കാറ്റഗറി

1.അടിയന്തര അവശ്യ സേവനങ്ങളിൽ പെട്ട കേന്ദ്ര,സംസ്ഥാന, സ്വയംഭരണ സ്ഥാപനങ്ങൾ , കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഓഫീസുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് യാത്ര ചെയ്യാം.

2.അടിയന്തര അവശ്യ സേവനങ്ങളിൽ പെട്ടതും 24 മണിക്കൂറും പ്രവർത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം

3.അവശ്യസാധന (പലചരക്ക്) വിൽപ്പന ശാലകൾ, പഴം പച്ചക്കറി കടകൾ, പാൽ ഉത്പാദന വിതരണ കേന്ദ്രങ്ങൾ, കള്ളു ഷാപ്പുകൾ, മത്സ്യ മാംസ വിതരണ കേന്ദ്രങ്ങൾ എന്നിവ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ

4.ഹോട്ടലുകൾ ഹോം ഡെലിവറിക്കായി മാത്രം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ

5.രോഗികൾ അവരുടെ സഹായികൾ, വാക്‌സിനേഷന് പോകുന്നവർ എന്നിവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം

6. പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ പ്രോട്ടോക്കാൾ പാലിച്ച്

8.സൈറ്റ് എൻജിനീയർമാർ,​ സൂപ്പർവൈസർമാർ എന്നിവർക്ക് തിരിച്ചറിയൽ കാർഡോ അതത് സ്ഥാപനങ്ങൾ നൽകിയ അനുമതി പത്രമോ ഉപയോഗിച്ച് യാത്ര ചെയ്യാം. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എസ്.എച്ച്.ഒ. യുടെ അനുമതി വാങ്ങണം.

'' ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപന മേഖലയിൽ കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് റൂം ഐസൊലേഷൻ സൗകര്യമുണ്ടെന്ന് ആർ.ആർ. ടീം മുഖേന ഉറപ്പാക്കിയ ശേഷമേ വീടുകളിൽ തുടരാൻ അനുവദിക്കൂ. വീടുകളിൽ സൗകര്യമില്ലെങ്കിൽ ഇവരെ നിർബന്ധമായും ഡൊമിസിലിയറി കെയർ സെന്ററുകളിലേക്കോ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റും''

- എം.അഞ്ജന, കളക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, UNLOCK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.